BOOKS / History /

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) – ജീവിതവും സന്ദേശവും

AUTHOR : ഡോ. അബ്ദുല്‍ റസാഖ് കീലാനി

Editor / Translator : എം. എസ്. അബ്ദുല്‍ റസാഖ്

PRICE : ₹110

PAGES : 168

ORDER NOW

 

സര്‍വാശ്ലേഷമായ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ആത്മീയ ധാരക്ക് ശൈഖ് അബ്ദുല്‍ഖാദിർ(റ) മുഖ്യ ഊന്നല്‍ നല്‍കി. അതോടൊപ്പംതന്നെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ തിന്മകള്‍ക്കെതിരെ പ്രതികരിച്ചു. സ്തുതിപാഠകരമായ പണ്ഡിതന്മാരോട് ശക്തമായ ഭാഷയില്‍ വിയോജിച്ചു. അവരുടെ ദുഷ്‌ചെയ്തികളെ വിമര്‍ശനവിധേയമാക്കി. അധികാരവര്‍ഗത്തിന്റെ തെറ്റായ നയനിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ നിര്‍ഭയം പ്രതികരിച്ചു. വിമര്‍ശനശരം തൊടുത്തുവിട്ടു. അധികാരസ്വരൂപങ്ങളോട് പോരാടി. അവരില്‍നിന്നും യാതൊരുവിധ ആനുകൂല്യവും പാരിതോഷികവും പറ്റിയില്ല.

മതപരിഷ്‌കര്‍ത്താവും ഖാദിരിയ്യാ ത്വരീഖത്തിന്റെ ഉപജ്ഞാതാവും മാസ്മരിക വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ബഹുമുഖ വ്യക്തിത്വം ഗ്രഹിക്കാന്‍ ഈ കൃതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.‌

DOWNLOAD
CATALOGUE